Gulf

വിമാനയാത്രയ്ക്കിടയില്‍ വന്‍ കവര്‍ച്ച

ദുബായ് : വിമാനയാത്രയ്ക്കിടയില്‍ വന്‍ കവര്‍ച്ച. ദുബായില്‍ നിന്നു ഹോങ്‌കോങിലേയ്ക്കു പോയ എമിറേറ്റസ് വിമാനത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. തുര്‍ക്കി സ്വദേശിയായ യാത്രക്കാരനാണ് കവര്‍ച്ചയ്ക്ക് ഇരയായത്.

സീറ്റിനു മുകളിലെ ലഗേജ് സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് രണ്ടരലക്ഷം ഡോളറും വിലയേറിയ വാച്ചുമാണ് കവര്‍ന്നത്. വിമാനത്തില്‍ നിന്ന് ഇറങ്ങി പുറത്തെത്തിയ ശേഷം മാത്രമായിരുന്നു കവര്‍ച്ച ശ്രദ്ധിയില്‍ പെട്ടത്. യാത്രക്കാരന്‍ ഉടന്‍ തന്നെ എമിറേറ്റസ് എയര്‍വേസിനെ വിവരം അറിയിച്ചു.

വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ എമിറേറ്റസ് പോലീസിന് കൈമാറിട്ടുണ്ട്. വിമാനത്തില്‍ കവര്‍ച്ച പതിവായിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button