KeralaNews

ജോലി തേടിയെത്തിയ ആസാം സ്വദേശിയുടെ ദാരുണമായ അന്ത്യം കോട്ടയത്ത് മനോരോഗിയെന്നു സംശയം

 

കോട്ടയം: അക്രമാസക്തനായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കെട്ടിയിട്ട ആസാം സ്വദേശി ഒരു മണിക്കൂറിലേറെ വെയിലത്ത് കിടന്നു മരിച്ചു. കൈലാസ് ജോതി ബസറയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു ചിങ്ങവനം പോലീസ് കേസ് എടുത്തു.

കോട്ടയത്ത് ജോലി ചെയ്യുന്ന സുഹൃത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ജോലി തേടി കൈലാസും മറ്റു രണ്ടു സുഹൃത്തുക്കളും എത്തിയത്. ഇവര്‍ മൂന്നു പേരും പൂവന്തുരുത്തിയിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ കൈലാസിനെ കാണാതാകുകയായിരുന്നു. അതേസമയം മനോദൗര്‍ബല്യ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കൈലാസ് 11 മണിയോടെ കുറിച്ചി മലകുന്നം ചിറമുട്ടം ക്ഷേത്രത്തിനു സമീപമുള്ള വീടുകളില്‍ കയറിയതായി നാട്ടുകാര്‍ പറഞ്ഞു.തുടര്‍ന്ന് വീടുകളിലും കടകളിലും കയറിയിറങ്ങി ശല്യം ചെയ്ത കൈലാസിനെ നാട്ടുകാര്‍ കെട്ടിയിടുകയായിരുന്നു. പിന്നീട് വെയിലത്ത് കിടന്നു അവശനായി വായില്‍ നിന്ന് നുരയും പതയും വന്ന കൈലാസിനെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button