India

ആകാശദൃശ്യം പകര്‍ത്തുന്നതിന് നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി : ആകാശദൃശ്യം ഇനി എളുപ്പത്തില്‍ പകര്‍ത്താനാവില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച പുതിയ നിയമത്തിന് രൂപം നല്‍കുന്നു. അനുമതിയില്ലാതെ ഉപഗ്രഹങ്ങള്‍, വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ബലൂണുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്തെ ഏതെങ്കിലും പ്രദേശത്തിന്റെ ആകാശദൃശ്യം പകര്‍ത്തുന്നത് ഇനി ഏഴ് വര്‍ഷം തടവും ഒരുകോടി രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാകും.

അരുണാചല്‍ പ്രദേശ്, പാക് അധിനിവേശ കാശ്മീര്‍ എന്നിവ ഇന്ത്യയുടെ ഭാഗമല്ലാത്ത തരത്തില്‍ ചിത്രീകരിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും. ഇന്ത്യന്‍ പ്രദേശങ്ങളുടെ ഉപഗ്രഹചിത്രം എടുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമിതിയില്‍ നിന്ന് അനുവാദം വാങ്ങണമെന്ന് പുതിയ നിയമത്തില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമല്ല.

സര്‍ക്കാര്‍ സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഭിമാനം എന്നിവയെ ബാധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തും. ഇന്ത്യന്‍ പ്രദേശങ്ങളുടെ ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍, ഏതെങ്കിലും മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിക്കല്‍, വിതരണം ചെയ്യല്‍ എന്നിവ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതിനായി ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ ഉടന്‍ അവതരിപ്പിക്കും. നിയമം ഗൂഗിളിന്റെ സേവനങ്ങളായ എര്‍ത്ത്, മാപ്പ് എന്നിവയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button