NewsInternational

കള്ളപ്പണനിക്ഷേപം തടയാന്‍ പുതിയ നിയമങ്ങളുമായി യു.എസ്

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ അക്കൌണ്ടുകളില്‍ വിദേശികള്‍ കള്ളപ്പണം ഒളിപ്പിക്കുന്നത് തടയുവാനായി ഒബാമ ഭരണകൂടം ശക്തമായ നടപടിക്ക്. പനാമരേഖകള്‍ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ ആണിത്.

സാമ്പത്തിക ക്രമക്കേടുകളും വിദേശത്തുനിന്നുള്ള കള്ളപ്പണവും തടയാന്‍ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ നടപ്പാക്കാനാണ് യു.എസ് പദ്ധതിയിടുന്നത്. നിലവിലുള്ള നിക്ഷേപനിയമം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. നികുതിവെട്ടിപ്പ് തടയാനും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനും അടിയന്തിരനടപടികള്‍ എടുക്കാനുമാണ് വൈറ്റ് ഹൗസ് ആരംഭം കുറിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button