Business

ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ രണ്ടാമത്തെ നോണ്‍-സ്റ്റോപ് സര്‍വീസുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി ● ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ രണ്ടാമത്തെ പ്രതിദിന നോണ്‍-സ്റ്റോപ്പ്‌ സര്‍വീസുമായി സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജൂണ്‍ 2 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക.

രാത്രി 8.50 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 6E 441 വിമാനം രാത്രി 12.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനമായ 6E 445 പുലര്‍ച്ചെ 1.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 4.40 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും.

₹ 5314 രൂപ മുതലാണ് യാത്രാ നിരക്കുകള്‍. ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്‍ഡിഗോ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാം.

2016 ജനുവരിയിലാണ് തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ ആദ്യമായി പ്രതിദിന നോണ്‍-സ്റ്റോപ്പ്‌ സര്‍വീസ് ഇന്‍ഡിഗോ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന ഈ വിമാനം (6E 514) ഉച്ചതിരിഞ്ഞ് 3.20 ന് ഡല്‍ഹിയിലെത്തും. മടക്ക വിമാനമായ 6E 359, 3.50 ന് പുറപ്പെട്ട് വൈകിട്ട് 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ₹ 6000 മുതല്‍ ₹ 10000 വരെയാണ് ഈ വിമാനത്തിലെ നിരക്കുകള്‍.

യാത്രക്കാര്‍ ഏറെയുള്ള തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ നേരത്തെ നോണ്‍-സ്റ്റോപ്പ്‌ സര്‍വീസ് ഉണ്ടായിരുന്നില്ല. കൊച്ചിയിലോ, ബംഗലൂരുവിലോ, ബോംബെയിലോ ഇറങ്ങി പോകുന്ന വിമാനങ്ങളായിരുന്നു ഈ റൂട്ടിലെ യാത്രക്കാരുടെ ആശ്രയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button