KeralaNews

ഇടതു വലതു മുന്നണികള്‍ സ്വീകരിക്കുന്നത് മതപ്രീണന നയം: സുരേഷ് ഗോപി

കട്ടപ്പന: ഇടതു വലതു മുന്നണികള്‍ മതപ്രീണനനയമാണ് സ്വീകരിച്ചുപോരുന്നതെന്ന് സുരേഷ് ഗോപി എം.പി. ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ബിജു മാധവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കട്ടപ്പനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതമോ വിശ്വാസകേന്ദ്രങ്ങളോ അല്ല ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവിടത്തെ ഇടതു വലത് മുന്നണികളാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. ഒരേ പടലയിലെ പഴങ്ങള്‍ പോലെയാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്.

പ്രതിപക്ഷത്തിന്റെ കഴിവുകേട് കൗശലക്കാരനായ ഉമ്മന്‍ ചാണ്ടി നല്ലതുപോലെ വിനിയോഗിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ കടമ എല്‍.ഡി.എഫ്. ആത്മാര്‍ഥമായി നിര്‍വഹിച്ചിരുന്നെങ്കില്‍ സോളാര്‍, ബാര്‍ വിഷയങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ല. മലയാളികള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ ശിരസ് കുനിച്ച് നില്‍ക്കേണ്ട ഗതികേടിലെത്തിച്ചിരിക്കുകയാണ് മുന്നണികളെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button