KeralaNews

ജിഷയുടെ സഹോദരി ദീപ ഹിന്ദി സംസാരിക്കും: കടയുടമയുടെ മൊഴി

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ ഹിന്ദി സംസാരിക്കുമെന്ന് ദീപ ജോലി ചെയ്യുന്ന കടയുടമയുടെ മൊഴി. വളയന്‍ചിറങ്ങരയില്‍ ദീപ ജോലി ചെയ്തിരുന്ന സ്റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കടയില്‍ എത്തുന്ന ഇതര സംസ്ഥാനക്കാരുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്തിയിരുന്നതു ദീപയാണെന്നാണ് മൊഴി. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാനക്കാരനെ പൊലീസ് തിരയുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, തനിക്കു ഹിന്ദി അറിയില്ലെന്നും അങ്ങനെയൊരു സുഹൃത്തില്ലെന്നും ദീപ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ തങ്ങളെ കൊല്ലാതെ കൊല്ലുകയാണെന്നും ദീപ ആരോപിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആറ് തവണ കടയിലെത്തി ദീപയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ പത്തോടെ മഫ്തിയിലുള്ള വനിതാ പൊലീസുകാര്‍ക്കൊപ്പം പൊലീസ് ജീപ്പില്‍ ദീപയെ താലൂക്ക് ആശുപത്രിയില്‍നിന്നു പുറത്തേക്ക് കൊണ്ടുപോയിരുന്നു. പതിനഞ്ചു മിനിറ്റിനു ശേഷം തിരികെയെത്തിച്ചു. ഇതു സംബന്ധിച്ച് ചാനലുകള്‍ വാര്‍ത്ത നല്‍കിയതിനെതിരെ ദീപ രൂക്ഷമായി പ്രതികരിച്ചു. വസ്ത്രം മാറാനും ബാങ്ക് പാസ് ബുക്ക് എടുക്കാനുമായി പോയതാണെന്നായിരുന്നു വിശദീകരണം. ഇക്കാര്യം വനിതാ പൊലീസുകാരും ശരിവച്ചു. മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ദീപ ആരോപിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close