Kerala

സോണിയ പ്രസംഗിച്ച വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച ; കണ്ടെത്തിയത് പൊട്ടാത്ത സ്‌ഫോടക വസ്തു

തൃശൂര്‍ : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രസംഗിച്ച വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച. വേദിക്ക് സമീപത്ത് നിന്ന് പൊട്ടാത്ത സ്‌ഫോടക വസ്തു കണ്ടെത്തി. പൂരം വെടിക്കെട്ടിന് വേണ്ടി തയ്യാറാക്കിയ സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയത്.

കനത്ത ചൂടില്‍ പൊട്ടിത്തെറിക്കാന്‍ പോലും സാധ്യതയുണ്ടായിരുന്ന സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയത്. പരവൂര്‍ ദുരന്തത്തിന് ശേഷവും ഉത്സവ ചടങ്ങുകള്‍ക്ക് ശേഷം പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയ്യാത്തത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സോണിയ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ വേദി തയ്യാറാക്കുന്നതിന് മുമ്പ് കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസും വിശമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ വേദിക്ക് സമീപത്തെ കുഴിയില്‍ മറഞ്ഞിരുന്ന ഈ സ്‌ഫോടക വസ്തു കണ്ടെത്താനായിരുന്നില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close