NewsIndia

വീടുകൾതോറും മാപ്പപേക്ഷിച്ച് ത്രിവർണ പതാകയുമേന്തി ഒരു കള്ളൻ

കള്ളന്മാർക്ക് മാനസാന്തരം ഉണ്ടായി നമ്മളോട് വന്ന് മാപ്പ് പറഞ്ഞാൽ എങ്ങനെയിരിക്കും .ഇത്തരം രംഗങ്ങൾ സിനിമകളിൽ മാത്രമേ നടക്കു എന്ന് കരുതണ്ട . കള്ളന്മാരിലും നല്ലവരുണ്ട് .ഷിഗ്‌ലി ബസ്യായും അത്തരത്തിൽ നല്ലവനായ ഒരു കള്ളനാണ്. പണ്ട് താൻ നടത്തിയ മോഷണക്കുറ്റത്തിന് പലതവണ ജയിലഴിക്കുള്ളിൽ കിടന്നു. ജയിൽ ജീവിതം ഇയാളുടെ സ്വഭാവം മാറ്റി മറിച്ചു. ജയിലിനകത്തു വച്ചു നിയമം പഠിച്ച് ഷിഗ്‌ലി സ്വന്തമായിത്തന്നെ കേസുകൾ വാദിക്കാനുംപഠിച്ചു. ക്രമേണ മോഷണം ഒരു വലിയ തെറ്റാണു എന്ന് ഷിഗ്ലി മനസിലാക്കി . അതിൽ പശ്ചാത്താപം തോന്നിയ ഇയാൾ ഇന്നു താൻ മോഷ്ടിച്ച എല്ലാ വീടുകളിലും കയറി മാപ്പപേക്ഷിക്കുകയാണ് .

ജയിലിൽ നിന്നും പുറത്തിറങ്ങി ഒരിക്കൽ തന്റെ വീട് സന്ദർശിച്ചതിനു ശേഷമാണ് ഷിഗ്‌ലിയ്ക്കു മാനസാന്തരം സംഭവിച്ചത് എന്നും പറയുന്നു . ജയിലിൽ കിടന്നു തിരിച്ചു വന്നപ്പോഴേക്കും തന്റെ വിഹിതമെല്ലാം സഹോദരന്മാർ അടിച്ചു മാറ്റിയിരുന്നു, തു‌ടർന്ന് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഷിഗ്‌ലിയ്ക്കു വീടു ലഭിച്ചത്. പിന്നീടു പാവങ്ങള്ക്ക് വേണ്ടിയായി ജീവിതം.സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടിയും ഷിഗ്‌ലി പ്രവർത്തിക്കുന്നുണ്ട്. മാനസന്തരപ്പെട്ട കള്ളനായ ഇദ്ദേഹം ത്രിവർണ പതാകയും തോൾ സഞ്ചിയുമേന്തി പാപഭാരം നീക്കിക്കളയാനും ശിഷ്ടജീവിതം ആരോരുമില്ലാത്തവർക്കു വേണ്ടി വേണ്ടി ജീവിക്കാനുമായി ഓരോ വീട്ടിലും നടന്നുനീങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button