NewsInternational

ബഹറിനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി രാജകീയ ഉത്തരവ്

മനാമ : ബഹറിനില്‍ ഇനി പ്രവാസികള്‍ക്ക് നൂറ് ശതമാനം സ്വന്തമായി ബിസിനസ്സ് തുടങ്ങാം. ഇതിനായി ബഹറിന്‍ പൗരന്‍മാരുടെ ഓഹരി പങ്കാളിത്തവും ആവശ്യമില്ല. രാജകീയ ഉത്തരവിന് കഴിഞ്ഞ ദിവസം ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ ഏകകണ്ഠമായാണ് നിലവിലുള്ള കമ്പനി നിയമം ഭേദഗതി ചെയ്യുന്ന നിര്‍ദേശം പാസാക്കിയത്. ബഹറിനിലെ വിദേശനിക്ഷേപവും ബിസിനസ്സും കൂട്ടുക എന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍. ബഹ്‌റിനില്‍ മാത്രം നടത്തിയിരുന്ന വ്യാപാരങ്ങളും വിദേശികള്‍ക്ക് നടത്താം. നിയമ കണ്‍സള്‍ട്ടന്‍സികള്‍ വഴി സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന വില നല്‍കുന്ന വിദേശ സംരഭകര്‍ക്ക് നല്‍കും. ലോകോത്തര കമ്പനികള്‍ ബഹ്‌റിനില്‍ എത്തുകയും അവരുടെ പ്രാദേശിക ഓഫീസുകള്‍ തുറക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഷെല്‍ഫ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഓരോ വര്‍ഷവും പുതുക്കി നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button