NewsIndia

തിരുപ്പൂരില്‍ പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് കണ്ടെത്തിയപ്പോള്‍ അധികൃതര്‍ ഞെട്ടി

പാലക്കാട് : തിരുപ്പൂരില്‍ നിന്നു തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്ത 577 കോടി രൂപ എസ്.ബി.ടി ബാങ്കിലേക്കു കൊണ്ടുപോകുന്നതാണന്നു വ്യക്തമായി. രേഖകള്‍ ഹാജരാക്കിയതോടെ പണം ബാങ്ക് അധികൃതര്‍ക്ക് വിട്ടുനല്‍കി. പണം എസ്.ബി.ടിയിലേക്കു കൊണ്ടുപോകുന്നതാണെന്ന് ജില്ലാ കലക്ടറും തിരഞ്ഞെടുപ്പ് അധികൃതരെ രേഖാമൂലം അറിയിച്ചു. കണ്ടെയ്‌നര്‍ ലോറിയില്‍ കൊണ്ടുപോകവെ ഇന്നു രാവിലെയാണു തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പണം പിടിച്ചെടുത്തത്.

മൂന്നു കണ്ടെയ്‌നറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം അധികൃതര്‍ കണ്ടെടുത്തത്. എസ്.ബി.ടിക്കുവേണ്ടിയുള്ള പണമെന്ന് രേഖകളില്‍ ഉണ്ടായിരുന്നെങ്കിലും വാഹന നമ്പര്‍ യോജിക്കുന്നുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കണ്ടെയ്‌നറുകള്‍ പിടികൂടിയത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് കണ്ടെയ്‌നറുകള്‍ പിടികൂടിയത്. പരിശോധനയ്ക്കിടയിലാണ് വാഹന നമ്പറുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാര്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നല്‍കുന്ന രീതി പതിവാണ്. ഇതിനുവേണ്ടിയുള്ളതാണോ ഈ പണമെന്ന സംശയത്തിലാണ് കണ്ടെയ്‌നറുകള്‍ കസ്റ്റഡിയില്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button