NewsInternational

ന്യൂക്ലിയര്‍ ക്ലബ്ബിലെ അംഗത്വം: ഇന്ത്യയ്ക്ക് അമേരിക്കന്‍ പിന്തുണ

വാഷിംഗ്ടൺ: മിസ്സൈല്‍ സാങ്കേതിക വിദ്യയുടെ വ്യാപനം തടയുന്നതില്‍ ഇന്ത്യ ബദ്ധശ്രദ്ധരാണെന്നും അതിനാല്‍ അന്താരാഷ്ട്ര ന്യൂക്ലിയര്‍ ക്ലബ്ബില്‍ അംഗമാകാന്‍ ഇന്ത്യ യോഗ്യരാണെന്നും അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് ജോൺ കിർബി അദ്ദേഹത്തിന്‍റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

2015-ലെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ പ്രസിഡമെന്‍റ് ബാരക്ക് ഒബാമ പ്രസ്തുത ക്ലബ്ബില്‍ അംഗമാകാനുള്ള മാനദണ്ഡങ്ങള്‍ ഇന്ത്യ പാലിക്കുന്നുണ്ടെന്നും അതിനാല്‍ അമേരിക്കന്‍ പിന്തുണ ഇന്ത്യയ്ക്കുണ്ടെന്ന് ഉറപ്പു നല്‍കിയതും കിര്‍ബി ഓര്‍മ്മിപ്പിച്ചു. അമേരിക്കയുടെ ആ നിലപാടിന് മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ നേതൃത്വത്തിൽ, ഇന്ത്യയ്ക്ക് ക്ലബ്ബില്‍ അംഗത്വം ലഭിക്കുന്നത് തടയാന്‍ ഗൂഡാലോചനകള്‍ നടന്നു വരവേയാണ് അമേരിക്ക ഈ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പാകിസ്ഥാന്‍ ആണ് ചൈനയെ മുന്നില്‍ നിര്‍ത്തി ഇന്ത്യന്‍ അംഗത്വത്തിനെതിരെയുള്ള ചരടുവലികള്‍ നടത്തുന്നത്.

പുതിയ രാജ്യങ്ങൾക്ക് അംഗത്വം നൽകുന്നതു സംബന്ധിച്ച് നിലവിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായസമന്വയം ഉണ്ടാവേണ്ടതുണ്ട്. നിലവിൽ 48 രാജ്യങ്ങൾക്കാണ് ന്യൂക്ലിയർ ക്ലബ്ബിൽ അംഗത്വമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button