Kerala

പൊന്‍കുടമുയരും പൊന്‍താമര വിരിയും – വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ ● വോട്ടെണ്ണി കഴിയുമ്പോള്‍ പൊൻകുടം ഉയരുകയും പൊൻതാമര വിടരുകയും ചെയ്യുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊൻകുടം വരാനുള്ള താമസം ഉള്ളതുകൊണ്ടാകും ഇത്രയും നാൾ താമര വിരിയാതിരുന്നതെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പോടെ ബി.ഡി.ജെ.എസ് ശക്തമായ പാർട്ടിയായി മാറി. താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോൾ കുടമുടഞ്ഞുപോകുമെന്നും പറഞ്ഞവർ ഇത് തിരിച്ചറിയും. സംസ്ഥാനത്തെ ബി.ജെ.പി സ്വാധീനത്തിനു പിന്നിൽ ബി.ഡി.ജെ.എസ് ആണെന്നും ഇവര്‍ തിരിച്ചറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button