IndiaNews

വോട്ട്‌ സെല്‍ഫിക്ക്‌ സൗജന്യ സിനിമാ ടിക്കറ്റ്‌ , സ്‌പാ, റിസോര്‍ട്ടില്‍ താമസം, ഭക്ഷണം

ചെന്നൈ :തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ക്ക്‌ വേണ്ടി ‘ഗോ വോട്ട്‌ ആന്റ്‌ ഗെറ്റ്‌ ഫ്രീ മുവീ ടിക്കറ്റ്‌’ എന്ന ആഹ്വാനത്തോടെ ‘എജിഎസ്‌ സിനിമാസ്‌’ ഒരുക്കിയിരിക്കുന്ന സുവർണാവസരം ആരെയും ഒന്ന് അമ്പരപ്പിക്കും.വോട്ടു ചെയ്‌ത് ശേഷം മഷിപുരണ്ട വിരള്‍ ഉയര്‍ത്തി സെല്‍ഫി എടുത്ത്‌ കമന്റായി എജിഎസ്‌ സിനിമാസ്‌ വാളില്‍ പോസ്‌റ്റ് ചെയ്‌താല്‍ മത്സരത്തില്‍ പങ്കാളിയാകാം. സൗജന്യ സിനിമാ ടിക്കറ്റ്‌ പുറമെ റിസോര്‍ട്ടില്‍ താമസം , സ്‌പാ, ഭക്ഷണം എന്നിങ്ങനെയാണ്‌ സമ്മാനങ്ങള്‍. മഹാബലിപുരത്തെ ഇന്റര്‍കോണ്ടിനെന്റര്‍ റിസോര്‍ട്ടാണ്‌ ഈ ഓഫര്‍ മുന്‍പോട്ട്‌ വെക്കുന്നത്‌.

ഫേസ്‌ബുക്ക്‌ വഴിയാണ്‌ ഇത്തരമോരു രസകരമായ മത്സരത്തെ കുറിച്ചുള്ള വിവരം എജിഎസ്‌ സിനിമാസ്‌ അറിയിച്ചിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button