Gulf

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിവാഹമോചനം ; കാരണം വിചിത്രം

ജിദ്ദ : വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിവാഹമോചനം നടന്നു. ജിദ്ദയിലാണ് സംഭവം. വിവാഹമോചനം തടയാന്‍ ബന്ധുക്കളടക്കം പലരും ശ്രമിച്ചുവെങ്കിലും യുവതിയുമായുള്ള വിവാഹ ബന്ധം വേണ്ടന്ന നിലപാടില്‍ യുവാവ് ഉറച്ചു നില്‍ക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഹോട്ടലിലെത്തിയ നവവധു മൊബൈല്‍ ഫോണില്‍ നോക്കിയിരുന്നതാണ് വിവാഹമോചനത്തിന് കാരണം. തന്നെ ശ്രദ്ധിക്കാതെ സുഹൃത്തുക്കളുടെ എസ്.എം.എസിന് മറുപടി നല്‍കിയിരുന്നതില്‍ പ്രകോപിതനായി ഉടന്‍ തന്നെ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചു. എസ്.എം.എസ് ചെയ്യുന്നതിനിടെ ഭാര്യയുടെ സമീപത്തേക്ക് ചെന്ന യുവാവിനെ യുവതി തള്ളിനീക്കിയെന്നും യുവാവ് പറഞ്ഞു. ഭാര്യ തന്നെ തള്ളിമാറ്റിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമാകുകയും തര്‍ക്കത്തിനൊടുവില്‍ ബന്ധം വേര്‍പെടുത്താനും ഇയാള്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button