Business

ക്രാഷ് ടെസ്റ്റില്‍ സ്കോര്‍പിയോയും ക്വിഡുമടക്കം അഞ്ച് ഇന്ത്യന്‍ കാറുകള്‍ തവിടുപൊടിയായി

ന്യൂഡല്‍ഹി: കാറുകളുടെ സുരക്ഷിതത്വം പരിശോധിക്കാനുള്ള ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകള്‍ തവിടുപൊടിയായി. മഹീന്ദ്ര സ്കോര്‍പ്പിയോ, റെനോ ക്വിഡ്, മാരുതി സുസുക്കി സെലേറിയോ,മാരുതി സുസുക്കി ഈക്കോ, ഹ്യുണ്ടായ് ഇ-ഓണ്‍, എന്നീ കാറുകളാണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.

ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമാണ് (എന്‍സിഎപി)യാണ് പരിശോധന സംഘടിപ്പിച്ചത്. പരിശോധനയില്‍ ഈ കാറുകള്‍ ഫ്രണ്ട് എയര്‍ ബാഗ് അടക്കം ഒരു കാര്‍ പാലിക്കേണ്ട മിനിമം സുരക്ഷാ സംവിധാനങ്ങള്‍ പോലും പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കാറിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് പരുക്കേല്‍ക്കുന്ന തരത്തിലാണ് കാറിന്റെ സംവിധാനങ്ങളെന്നുമാണ് ടെസ്റ്റിനു ശേഷം ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ഡേവിഡ് പറഞ്ഞു.

റെനോയിടെ പുതിയ മോഡലായ ക്വിഡിന് എയര്‍ ബാഗില്ല എന്നത് പാളിച്ചയാണെന്ന് വിദഗ്ദര്‍ വിലയിരുത്തി. അപകടം സംഭവിച്ചാല്‍ കാറിനുള്ളിലെ ഡ്രൈവര്‍ക്കടക്കം സുരക്ഷ ഉറപ്പാക്കാനാണ് കാര്‍ കമ്പനികള്‍ സംവിധാനം ഒരുക്കേണ്ടത്. എയര്‍ബാഗുകള്‍, എബിഎസ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ കാറുകളിലും ഉണ്ടായിരിക്കണം. ഇത്തരം സംവിധാനങ്ങളില്ലാതെ കാറുകള്‍ നിരത്തിലെത്തിക്കാന്‍ പല വിദേശരാജ്യങ്ങളും അനുവദിക്കുന്നില്ല. വാഹനങ്ങളുടെ ബോഡി ഫ്രെയിമിന്റെ ഗുണനിലവാരമാണ് മറ്റൊന്ന്. ഇന്ത്യയിലെ മിക്ക എന്‍ട്രി ലെവല്‍ കാറുകളും വളരെ നിലവാരം കുറഞ്ഞ ഫ്രെയിമുകള്‍ ഘടിപ്പിച്ചാണ് വിപണി പിടിക്കുന്നത്.

അപകടം സംഭവിച്ചാല്‍ കാറിനുള്ളിലെ ഡ്രൈവര്‍ക്കടക്കം സുരക്ഷ ഉറപ്പാക്കാനാണ് കാര്‍ കമ്പനികള്‍ സംവിധാനം ഒരുക്കേണ്ടത്. 64 കിലോമീറ്റര്‍ വേഗതില്‍ ഓടിച്ചു നോക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. രണ്ട് സ്റ്റാറുകളാണ് കാറുകള്‍ക്ക് ടെസ്റ്റില്‍ ലഭിച്ചത്. മാരുതി സുസുക്കി സെലേറിയോ നേടിയത് ഒരു നക്ഷത്രം മാത്രമാണ്. സ്കോര്‍പ്പിയോയ്ക്ക് കിട്ടിയതാകട്ടെ പൂജ്യവും.!

shortlink

Related Articles

Post Your Comments

Related Articles


Back to top button