IndiaSports

സച്ചിനുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് വിരാട് കോഹ്ലി

ന്യൂഡല്‍ഹി: വിരാട് കോഹ്ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായി ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തുന്നുണ്ട് . എന്നാല്‍ സച്ചിനുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നുമാണ് കോഹ്ലി പറയുന്നത്. ജന്മനാകഴിവുള്ള വ്യക്തിയാണ് സച്ചിനെന്നും കഠിനമായ അധ്വാനത്തിലൂടെയാണ് താൻ ഈ ഒരു നേട്ടത്തിലെത്തിയതെന്നും കോഹ്ലി പറഞ്ഞു.

രാജ്യത്തിന് വേണ്ടി 24 വര്‍ഷം കളിച്ച താരമാണ് സച്ചിന്‍. എന്നാല്‍ താന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷമേ ആകുന്നുള്ളൂ. താന്‍ ക്രിക്കറ്റിന്റെ വഴിയിലേക്ക് സഞ്ചരിച്ചത് സച്ചിന്റെ പ്രകടനങ്ങള്‍ കണ്ടാണെന്നും കോഹ്ലി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button