Gulf

സൗദിയില്‍ സന്ദര്‍ശക വിസയ്ക്ക് നിയന്ത്രണം

റിയാദ് : സൗദി അറേബ്യയില്‍ സന്ദര്‍ശക വിസക്ക് താല്‍ക്കാലിക നിയന്ത്രണം. വിദേശികളുടെ ഭാര്യമാര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അനുവദിച്ചിരുന്ന സന്ദര്‍ശക വിസക്കാണ് നിയന്ത്രണം.

വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹജ് വരെ കാത്തിരിക്കാനാണ് സന്ദേശം ലഭിക്കുന്നത്. എല്ലാ വര്‍ഷവും ശഅബാന്‍ ഒന്നു മുതല്‍ വിദേശികളുടെ ആശ്രിതര്‍ക്കുളള സന്ദര്‍ശക വിസ നിര്‍ത്തിവെക്കാറുണ്ട്. എന്നാല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ വിദേശികള്‍ക്ക് ഇത് ആറുമാസം വരെ നീട്ടുന്നതിന് തടസമുണ്ടാവില്ല. അബ്ശിര്‍ എന്ന വെബ്‌സൈറ്റിലൂടെയും ഇസ്തിഖ്ദാം ഓഫീസ് വഴിയും സന്ദര്‍ശകരുടെ വിസ പുതുക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button