KeralaNews

വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയ്ക്ക് വിജയം; വിജയം അംഗീകരിക്കാതെ എല്‍.ഡി.എഫ്

വടക്കാഞ്ചേരി: അനിശ്ചിതത്വത്തിലായിരുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ ഫലം പ്രഖ്യാപിച്ചു. 43 വോട്ടിന് കോണ്‍ഗ്രസിന്റെ അനില്‍ അക്കര ജയിച്ചു. നേരത്തെ ഒരു ബാലറ്റ് മെഷ്യനിലെ തകരാറിനെ തുടര്‍ന്ന് വിജയ പ്രഖ്യാപനം മാറ്റിവെച്ചിരിക്കുകയായിരുന്നു. 3 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അപ്പോള്‍ അനില്‍ അക്കരയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ച ശേഷമാണ് അനിലിന്റെ വിജയമാര്‍ജിനില്‍ അല്‍പ്പം ഉയര്‍ച്ചയുണ്ടായത്. എന്നാല്‍ വിജയം അംഗീകരിക്കാന്‍ എല്‍.ഡി.എഫ് തയ്യാറായില്ല. വടക്കാഞ്ചേരിയില്‍ വീണ്ടും റീ പോളിങ്ങ് വേണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. ഇതോടെ പതിനാലാം നിയമസഭയില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ച എം.എല്‍.എയായി അനില്‍ അക്കര.

shortlink

Related Articles

Post Your Comments

Related Articles


Back to top button