KeralaNews

കേരളത്തില്‍ യു.ഡിഎഫ് വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി : കേരളത്തില്‍ യുഡിഎഫ് വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്നു ബി.ജെ.പി സംസ്ഥാനഘടകം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കി. എക്‌സിറ്റ് പോള്‍ ഫലം പോലെയാകില്ല യഥാര്‍ഥ ഫലമെന്നും അഥവാ എല്‍.ഡി.എഫ് അധികാരത്തിലെത്തിയാലും നേരിയ ഭൂരിപക്ഷത്തിനേ സാധ്യതയുള്ളൂവെന്നുമാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കേരളത്തില്‍ പ്രചാരണരംഗത്ത് ഇടതു-വലതു മുന്നണികള്‍ക്കു ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ എന്‍.ഡി.എ 20% വോട്ടു വിഹിതമാണു പ്രതീക്ഷിക്കുന്നത്. ഏഴെട്ടു സീറ്റുമായി എന്‍.ഡി.എ കേരള നിയമസഭയില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമാകുമെന്നും കരുതുന്നു.

അസമില്‍ ബി.ജെ.പി-എ.ജി.പി സഖ്യം മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന ഉറച്ചവിശ്വാസത്തിലാണു ബിജെപി നേതൃത്വം. കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാളിനെ അസമിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബംഗാളില്‍ പത്തുസീറ്റു വരെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ ഒന്നു മുതല്‍ അഞ്ചുവരെ സീറ്റുകളാണു കണക്കില്‍.
ല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button