NewsIndia

രാജ്യസഭയില്‍ മോദി ഗവണ്‍മെന്‍റിന് പിന്തുണ വര്‍ദ്ധിക്കും, സുപ്രധാന ബില്ലുകള്‍ പാസ്സാകും

നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ രാജ്യസഭയില്‍ മോദി ഗവണ്‍മെന്‍റ് നേരിട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് സൂചനകള്‍. ഇന്നലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയുടെ ഘടനയിലും സംഖ്യയിലും ഉടനടി മാറ്റങ്ങളൊന്നും വരുത്തില്ല. പക്ഷേ ഇനിയുള്ള മാസങ്ങളില്‍ തങ്ങളുടെ വികസന അജണ്ടയുമായി മുന്നോട്ടു പോകാനുള്ള മാര്‍ഗ്ഗം മോദി ഗവണ്‍മെന്‍റിനെ സംബന്ധിച്ച് തെളിഞ്ഞു.

ബംഗാളിലെ ഉജ്ജ്വല തിരഞ്ഞെടുപ്പ് ജയത്തിനു ശേഷം മമതാ ബാനര്‍ജി അതീവപ്രാധാന്യമുല്ല ജി.എസ്.ടി. ബില്‍ പാസ്സാക്കാനുള്ള പിന്തുണ അറിയിച്ചതോടെയാണിത്‌. തമിഴ്നാട്ടിലെ ജയത്തിനു ശേഷം ജയലളിതക്കും രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ എതിരഭിപ്രായം ഒന്നുമില്ല എന്നാണ് സൂചനകള്‍. ഇതിനു മുമ്പും ആവശ്യമായ ഘട്ടങ്ങളില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. രാജ്യസഭയില്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടും ഉണ്ട്.

സംഭവഗതികള്‍ ഈ രീതിയില്‍ പരിണമിച്ചതോടെ രാജ്യസഭയില്‍ യാതൊരു വിധ ഒത്തുതീര്‍പ്പുകള്‍ക്കും തയാറല്ലാത്ത കോണ്‍ഗ്രസിന്‍റേയും ഇടതുപാര്‍ട്ടികളുടേയും പിന്തുണയില്ലാതെ തന്നെ നിയമനിര്‍മ്മാണം നടത്താനുള്ള സുവര്‍ണ്ണാവസരമാണ് മോദി ഗവണ്‍മെന്‍റിന് കൈവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button