NewsInternationalGulf

ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ച് ഒരു മരണം

ഷാര്‍ജ: ദൈദ്മസാഫി റോഡില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഈജിപ്തുകാരന്‍ കൊല്ലപ്പെട്ടു. കൂട്ടിയിടിച്ച ലോറികള്‍ക്ക് തീപിടിച്ചാണ് ഇയാള്‍ മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 4.45നായിരുന്നു അപകടം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാത്തതും ഗതാഗത നിയമങ്ങള്‍ മുഖവിലക്ക് എടുക്കാത്തതുമാണ് അപകടത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. അപകടം അറിഞ്ഞ് ദൈദ് നഗരസഭ അധികൃതര്‍, സിവില്‍ ഡിഫന്‍സ്, പൊലീസ്, പാരമെഡിക്കല്‍, ആംബുലന്‍സ് വിഭാഗങ്ങള്‍ സംഭവ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം നടത്തി. തീയും പുകയും സ്‌ഫോടനങ്ങളും കാരണം അപകട ഭാഗത്തേക്ക് അടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഏറെ പണിപ്പെട്ടാണ് സിവില്‍ഡിഫന്‍സ് തീ അണച്ചത്. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് ദൈദ് ആശുപത്രിയില്‍ ചികിത്സ നല്‍കി.

അപകടം സംഭവിച്ചത് പുലര്‍ച്ചെയായതിനാല്‍ ചെറിയ വാഹനങ്ങള്‍ നിരത്തില്‍ കുറവായതാണ് അപകടത്തിന്റെ തോത് കുറച്ചത്. വലിയ വാഹനങ്ങള്‍ക്ക് പുറമെ മറ്റ് വാഹനങ്ങളും പോകുന്ന പാതയാണിത്. മേഖലയില്‍ ലോറികള്‍ അപകടം വിതക്കുന്നത് പതിവായിട്ടുണ്ട്. ദൈദ്മദാം റോഡില്‍ വിസ്ഹാ ഭാഗത്ത് ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button