KeralaNews

ഭരണപക്ഷത്തേക്കുമില്ല പ്രതിപക്ഷത്തേക്കുമില്ല ജനപക്ഷത്തുതന്നെ തുടരും; പി.സി ജോര്‍ജ്

കോട്ടയം: ജനപക്ഷമായി തുടരുമെന്നും ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ഇല്ലെന്നും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. പിണറായി വിജയന്‍ നല്ലതു ചെയ്താല്‍ പിന്തുണക്കും തെറ്റ് ചെയ്താല്‍ എതിര്‍ക്കും എന്നതാണ് തന്റെ നിലപാടെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് ഇടതുപക്ഷത്തിന് വോട്ടു ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന ഏര്‍പ്പാടാണെന്നും ജോര്‍ജ് പറഞ്ഞു. വി.എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത നടപടിയെയും അദ്ദേഹം പരിഹസിച്ചു. വി.എസ് മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ ജനവിധി ഇതാകുമായിരുന്നില്ല. കാമുകന്മാര്‍ക്ക് പ്രേമലേഖനം എഴുതി നല്‍കുന്നവന്റെ അവസ്ഥയാണ് വി.എസിനെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button