NewsIndia

ജെ.ഡി.യു നേതാവിന്‍റെ മകന്‍ വെടിവെച്ചു കൊന്ന ആദിത്യ സച്ച്‌ദേവക്ക് പ്ലസ്ടു പരീക്ഷയ്ക്ക് മികച്ച വിജയം

ഗയ: ബീഹാറില്‍ ജെ.ഡി.യു നേതാവ് മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിന്റെ വെടിയേറ്റ് മരിച്ച സച്ച്‌ദേവക്ക് പ്ലസ്ടു പരീക്ഷയില്‍ 70% മാര്‍ക്ക്. എന്റെ മകന്‍ പ്ലസ് ടു പരീക്ഷയില്‍ നല്ല മാര്‍ക്കില്‍ വിജയിച്ചിരിക്കുന്നു. ഈ സമയത്ത് അവന്‍ ജീവിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോവുകയാണ്. അവന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൂടുതല്‍ സന്തോഷത്തിലാകുമായിരുന്നുവെന്ന് സച്ച്‌ദേവയുടെ പിതാവ് സുന്ദര്‍ സച്ച് ദേവ പറഞ്ഞു.

സച്ച്‌ദേവയില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അവന്റെ സുഹൃത്തുക്കളാണ് മകന്‍ വിജയിച്ച കാര്യം പറഞ്ഞതെന്ന് സച്ച്‌ദേവയുടെ അമ്മ പറഞ്ഞു. തുടര്‍ പഠനത്തിന് ഡല്‍ഹിയിലോ ബോംബെയിലോ പോകാനായിരുന്നു അവന്‍ ആഗ്രഹിച്ചിരുന്നത്. ഇത് സ്വപ്നം കണ്ട് പരീക്ഷ ഫലം കാത്ത് നില്‍ക്കുകയായിരുന്നു അവനെന്നും വേദനയോട് കൂടി അമ്മ സാന്ദ സച്ച്‌ദേവ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പ്രതിയായ റോക്കി യാദവിനെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് സച്ച്‌ദേവയുടെ കുടുംബത്തിന് പരാതിയുണ്ട്. വീട്ടില്‍ മദ്യശേഖരം കണ്ടത്തെിയതിനെ തുടര്‍ന്ന് ജെ.ഡി.യു എം.എല്‍.എയും റോക്കി യാദവിന്റെ അമ്മയുമായ മനോരമ ദേവിയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയതായി സച്ച്‌ദേവയുടെ പിതാവ് സുന്ദര്‍ സച്ച്‌ദേവ പറഞ്ഞു.

മെയ് 7 ന് റോക്കി യാദവിന്റെ കാറിനെ മറി കടന്നുവെന്നതിന്റെ പേരില്‍ സച്ച്‌ദേവയുടെ കാറിനു നേരെ റോക്കി യാദവ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സച്ച്‌ദേവ സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button