NewsIndia

പുനരുപയോഗിക്കാവുന്ന സ്പേസ് ഷട്ടില്‍ പരീക്ഷണം: ഐ.എസ്.ആര്‍.ഓ ചരിത്രവഴിയില്‍!

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന സ്പേസ് ഷട്ടില്‍ വിക്ഷേപണ മോഡ്യൂള്‍ ആയ റീ-യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍-ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ (RLV-TD)-ന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം.

ഒരു ബൂസ്റ്റര്‍ റോക്കറ്റിന്‍റെ സഹായത്തോടെ ബഹിരാകാശത്ത് 70-കിലോമീറ്റര്‍ മുകളിലേക്കെത്തിക്കുന്ന സ്പേസ് ഷട്ടില്‍, തിരികെ ഭൂമിയിലേക്ക് തെന്നിയിറങ്ങുന്ന രീതിയിലാണ് പരീക്ഷണം സജ്ജീകരിച്ചിരിക്കുന്നത്. ബേ ഓഫ് ബംഗാള്‍ സമുദ്രത്തില്‍ തിരികെയിറങ്ങുന്ന ഷട്ടിലിനെ അവിടെ നിന്നും ഐഎസ്ആര്‍ഓ-യ്ക്ക് വീണ്ടെടുക്കാം. ഇന്ന്‍ പരീക്ഷണത്തിനുപയോഗിക്കുന്ന RLV-TD മോഡ്യൂള്‍ സമുദ്രത്തില്‍ നിന്നും വീണ്ടെടുക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button