Kerala

ഓസ്‌ട്രേലിയയില്‍ മലയാളി സഹോദരിമാര്‍ വാഹനാപകടത്തില്‍ മരിച്ചു

ബ്രിസ്‌ബെയ്ന്‍ : ഓസ്‌ട്രേലിയയില്‍ മലയാളി സഹോദരിമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ അഞ്ജു(24), ആശ(18) എന്നിവരാണു മരണമടഞ്ഞത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌ന് സമീപം ഇപ്‌സ്വിച്ചില്‍ വെച്ച് ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം നടന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണു നാട്ടില്‍ ലഭിച്ച വിവരം. അഞ്ജുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ആശ മാത്യു യൂണിവേഴ്‌സിറ്റി ഓഫ് സതേന്‍ ക്യൂന്‍സ്‌ലാന്റിലെ വിദ്യാര്‍ത്ഥിയാണ്. അഞ്ജുമോള്‍ മാത്യു ലൂര്‍ദ്ദ് നഴ്‌സിംഗ് ഹോമില്‍ നഴ്‌സ് ആണ്. ഇവരുടെ മറ്റ് രണ്ട് നഴ്‌സുമാരും ക്യൂന്‍സ്‌ലാന്റില്‍ തന്നെയാണ് താമസം. ഇവരുടെ മൂന്നാമത്തെ സഹോദരിയെ ജോലിസ്ഥലത്തു വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം. ഇളയ സഹോദരിയായ ആശ പ്ലസ്ടു കഴിഞ്ഞ് നഴ്‌സിങ് പഠനത്തിനായി രണ്ടു മാസം മുമ്പാണ് ഓസ്‌ട്രേലിയയില്‍ അഞ്ജുവിന്റെ അടുത്തെത്തിയത്. അപകടത്തിന്റെ ആഘാതത്തില്‍ ട്രക്കില്‍ കുടുങ്ങിയ കാര്‍ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വേര്‍തിരിച്ച് ഇരുവരെയും പുറത്തെടുത്തത്.

ആലീസിന്റെ മാതൃസഹോദരന്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജ് കൊണ്ടൂക്കാലയാണ് അപകടവിവരം നാട്ടില്‍ അറിയിച്ചത്.
അഞ്ചു വര്‍ഷമായി അഞ്ജു ഓസ്‌ട്രേലിയയിലാണ്. അവിടെയായിരുന്നു അഞ്ജുവിന്റെ നഴ്‌സിങ് പഠനവും. മൂത്ത സഹോദരി എബിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒന്നര വര്‍ഷം മുമ്പാണ് അഞ്ജു നാട്ടിലെത്തി മടങ്ങിയത്. ദീര്‍ഘകാലം മസ്‌കറ്റില്‍ ജോലിയിലായിരുന്ന മാത്യു നാട്ടിലെത്തിയിട്ട് അഞ്ചു വര്‍ഷം ആകുന്നതേയുള്ളു. എബിയുടെ ഭര്‍ത്താവ് അനീഷും ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button