NewsTechnology

ചൈനാക്കാരന്‍റെ ഈ ബസില്‍ കയറിയാല്‍ പിന്നെ ട്രാഫിക് ബ്ലോക്ക് ഒരു പ്രശ്നമേ അല്ല!!!

ഞായറാഴ്ച സമാപിച്ച 19-ആമത് ചൈന-ബെയ്ജിംഗ് ഇന്‍റര്‍നാഷണല്‍ ഹൈ-ടെക് എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട ഒരു നവീന ബസ് രൂപകല്‍പ്പന, ബസില്‍ യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് ട്രാഫിക് ജാം വഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമായേക്കാം. “ട്രാന്‍സിറ്റ് എലവേറ്റഡ് ബസ് (ടിഇബി)” എന്ന ഈ ആശയത്തില്‍ ബസ് കംപാര്‍ട്ട്മെന്‍റുകളെ റോഡില്‍ നിന്നും ഉയര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇതിനാല്‍ മറ്റു വാഹനങ്ങള്‍ക്ക് ഇതിനടിയില്‍ക്കൂടി കടന്നു പോകാം.

ട്രാഫിക് ജാമുകളില്‍ അകപ്പെടാതെ അനുസ്യൂതം യാത്ര തുടരാമെന്നുള്ളത് ടിഇബി-യെ ഏറ്റവും ഉപകാരപ്രദമായ യാത്രാമാദ്ധ്യമം ആക്കി മാറ്റുന്നു.

1,200 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ടിഇബിയുടെ നിര്‍മ്മാണച്ചിലവ് ഒരു സാധാരണ സബ്-വേ നിര്‍മ്മിക്കാന്‍ വേണ്ടിവരുന്നതിന്‍റെ അഞ്ചിലൊന്നേ വരൂ എന്നതും വരുംകാലങ്ങളില്‍ ആധുനികനഗരങ്ങളുടെ പ്രിയസഞ്ചാരമാര്‍ഗ്ഗമായി മാറാന്‍ ഈ ചൈനീസ് ആവിഷ്കാരത്തെ സഹായിക്കും.

2016-ന്‍റെ അവസാന മാസങ്ങളില്‍ വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍പ്പെട്ട ക്വിനുവാങ്ങ്ഡോ നഗരത്തില്‍ ടിഇബിയുടെ പരീക്ഷണ ഓട്ടങ്ങള്‍ നടക്കും.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button