Kerala

പ്രവാസി മലയാളി കൊല്ലപ്പെട്ടതായി സൂചന ; മകനെ കാണാനില്ല

ചെങ്ങന്നൂര്‍ : അമേരിക്കയില്‍ നിന്നു മൂന്നുദിവസം മുന്‍പ് നാട്ടിലെത്തിയ അറുപത്തിയെട്ടുകാരനായ പ്രവാസി മലയാളി ജോയി.വി.ജോണ്‍ കൊല്ലപ്പെട്ടതായി സൂചന. അതേസമയം, മകനും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ മുപ്പത്തിയാറുകാരനായ ഷെറിന്‍ ജോണിനെ കാണാനില്ല.

ജോയി വി ജോണിന്റെ വസ്ത്രങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. പിതാവ് കൊല്ലപ്പെട്ടെന്ന് ഷെറിന്‍ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു പറഞ്ഞിരുന്നത്. ജോയിയുടെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറ പുരണ്ട കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button