Kerala

തൃശൂര്‍ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ച് ഗുരുതര ആരോപണവുമായി മന്ത്രി എ.സി മൊയ്തീന്‍

തൃശൂര്‍ : തൂശൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പോലീസ് ആര്‍.എസ്.എസുമായി ഒത്തു കളിക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്‍. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിലെ തീരദേശമേലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം പതിവായിരുന്നു. വെട്ടേറ്റ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ വാടനപ്പള്ളി പൊക്കുളങ്ങര ചെമ്പന്‍ ശശികുമാറിനെ വീട്ടിലെത്തി വീട്ടുകാരും നാട്ടുകാരുമായി സംസാരിച്ച ശേഷമാണ് സഹകരണമന്ത്രി എസി മൊയ്തീന്‍ പോലീസിനെ നിശിതമായി വിമര്‍ശിച്ചത്.

വാടാനപ്പള്ളി സ്വദേശി ശശികുമാര്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തി ഡമ്മികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായ വലപ്പാട് സി.ഐ ആര്‍ രതീഷ് കുമാറിനെ മന്ത്രി പരസ്യമായി ശാസിച്ചു. യഥാര്‍ത്ഥ പ്രതികളായ ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ലഭിച്ചിട്ടും അവരെ ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരം പോലീസ് രക്ഷപ്പെടുത്തിയെന്നും വിമര്‍ശിക്കുന്നു.

കേസില്‍ അറസ്റ്റിലായിരിക്കുന്ന പ്രതികള്‍ ആദ്യം സിപിഎം പ്രവര്‍ത്തകരായിരുന്നുവെന്നും പിന്നീട് ബിജെപിയില്‍ ചേര്‍ന്നതിനെ ചൊല്ലിയുള്ള വൈരാഗ്യവും തര്‍ക്കവുമാണ് ശശികുമാറിന്റെ കൊലയില്‍ കലാശിച്ചതെന്ന് വലപ്പാട് സി.ഐ ആര്‍ രതീഷ് കുമാര്‍ ഇന്നലെ വിശദീകരിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പേ നുണക്കഥ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് സി.ഐയെ പരസ്യമായി വിമര്‍ശിച്ചു. അറസ്റ്റിലായിരിക്കുന്നവരെല്ലാം വര്‍ഷങ്ങളായി ആര്‍എസ്എസ് പ്രവര്‍ത്തകരും ക്രിമിനല്‍ കേസിലെ പ്രതികളുമാണെന്നുമാണ് സിപിഎം നിലപാട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button