NewsIndia

ബഡ്ജറ്റില്‍ പരാമര്‍ശിച്ചിരുന്ന ഇന്ന് നടപ്പിലാക്കുന്ന നികുതി വിവരങ്ങളും നിര്‍ദേശങ്ങളും ഇങ്ങനെ

പി.എഫ് നിക്ഷേപം പിന്‍വലിക്കല്‍

കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പി.എഫ്‌. നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി. അമ്പതിനായിരം രൂപ വരെയുള്ള തുകയ്ക്ക് ഇത് ബാധകമല്ല.

കൃഷി കല്യാണ്‍ സെസ്

സേവനങ്ങള്‍ക്ക് 0.5 ശതമാനം അധിക സെസ്. ഇതോടുകൂടി സേവനനികുതി 15 ശതമാനമാകും. ഹോട്ടല്‍ ഭക്ഷണം, മൊബൈല്‍ഫോണ്‍ റീചാര്‍ജ്, വിമാന, തീവണ്ടി യാത്രാനിരക്ക് തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം ചെലവ് വര്‍ദ്ധിക്കും.

കള്ളപ്പണം വെളിപ്പെടുത്തല്‍

നികുതിയും പിഴയും ഉള്‍പ്പടെ 45 ശതമാനം തുക നല്‍കി കള്ളപ്പണം വെളിപ്പെടുത്താം. നാലുമാസം സമയമാണ് ഇതിനു അനുവദിച്ചിട്ടുള്ളത്‌. എന്നാല്‍ അഴിമതിയിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ പദ്ധതിയില്‍ അനുവാദമില്ല.

പ്രത്യക്ഷ നികുതി തര്‍ക്കങ്ങള്‍

പ്രത്യക്ഷ നികുതി തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യക്ഷ നികുതി തര്‍ക്ക പരിഹാര പദ്ധതി. ഉഭയകക്ഷി നിക്ഷേപ സംരക്ഷണ കരാര്‍ പ്രകാരമായിരിക്കും തീര്‍പ്പാക്കല്‍. കോടതികളിലും ട്രൈബ്യൂനലുകളിലും ആര്‍ബിട്രെഷനുകളിലും മറ്റുമുള്ള തര്‍ക്കങ്ങള്‍ അടിസ്ഥാനനികുതി മാത്രം നല്‍കി തീര്‍പ്പാക്കാം. പലിശയിലും പിഴയിലും പൂര്‍ണ്ണമായോ ഭാഗികമായോ ഇളവനുവദിക്കും. വോഡാഫോണ്‍, കെയിന്‍ പോലുള്ള കമ്പനികള്‍ക്ക് ആശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button