India

കാശ്മീരില്‍ തീവ്രവാദി ആക്രമണം ; ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ ബി.എസ്.എഫിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്നു പ്രദേശവാസികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

തെക്കന്‍ കാശ്മീരിലെ ബിജ്ബഹറയിലായിരുന്നു സംഭവം. വാഹനവ്യൂഹത്തിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സൈനികരുടെ നില ഗുരുതരമാണ്. സര്‍ക്കാര്‍ ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണശേഷം ഭീകരര്‍ കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button