NewsGulf

സിഐഡികളായി അഭിനയിച്ച് മലയാളികളുടെ വ്യാപാരസ്ഥാപനത്തിൽ വൻ കവർച്ച

ദുബായ് : സിഎെഡി ചമഞ്ഞെത്തിയവർ മലയാളികളുടെ വ്യാപാര സ്ഥാപനത്തിൽനിന്ന് ആറരലക്ഷം ദിർഹവും അഞ്ചു മൊബൈൽ ഫോണുകളും തട്ടിയെടുത്തു. ഇന്നലെ ഉച്ചയ്ക്കു 12.45ന് ആയിരുന്നു സംഭവം. കോഴിക്കോട് സ്വദേശികളായ ഷബീർ, സാബിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബിഎച്ച്ജി ജനറൽ ട്രേഡിങ്ങിൽ നിന്നാണു പണവും മൊബൈൽ ഫോണുകളും കവർന്നത്.

തങ്ങൾ അബുദാബിയിൽനിന്നു വന്ന സിഎെഡികളാണെന്നും സ്ഥാപനം പരിശോധിക്കണമെന്നും അറിയിച്ചശേഷം ജീവനക്കാരോടു പുറത്ത് നിൽക്കാൻ ഇവർ ആവശ്യപ്പെട്ടു. ആദ്യം അറബിക്കിലും ഈ ഭാഷ വശമില്ലെന്ന് ജീവനക്കാർ പറഞ്ഞതിനെതുടർന്ന് ഹിന്ദിയിലും ഇവർ സംസാരിച്ചു. പിന്നീട്, മൂന്നുപേർ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആറരലക്ഷം ദിർഹവും മൊബൈൽ ഫോണുകളും എടുത്തപ്പോൾ നാലാമൻ സിസിടിവി ക്യാമറയുടെ ബോക്സിൽനിന്നു ഹാർഡ് ഡിസ്കും കവർന്നു. പോലീസ് സ്റ്റെഷനിൽ നിന്ന് വിളിക്കുമ്പോൾ ഹാജരാകണം എന്ന് പറഞ്ഞാണ് ഇവർ സ്ഥലം വിട്ടത്. ജീവനക്കാർ കടയുടെ ഉടമകളെ വിളിച്ച് പിന്നീട് വിവരം പറയുമ്പോഴാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.

പോലീസ് സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കെട്ടിടത്തിലെയും കാർ പാർക്കിങ്ങിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button