International

അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് തടവ് ശിക്ഷ

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് തടവ് ശിക്ഷ. എച്ച്1 ബി വിസ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ സഹോദരന്മാര്‍ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. അതുല്‍ നന്ദ (46), ജിതെന്‍ ജയ് നന്ദ (45) എന്നിവരെയാണ് ടെക്‌സാസിലെ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.

ടെക്‌സാസില്‍ ദിബോണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി കമ്പനിയുടെ മറവിലായിരുന്നു നന്ദ സഹോദരങ്ങള്‍ തട്ടിപ്പു നടത്തിയത്. അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദഗ്ദ്ധരായവരെ കണ്ടെത്തി കരോള്‍ട്ടണിലെ കമ്പനിയുടെ ആസ്ഥാനത്ത് കണ്‍സള്‍ട്ടന്റായി എച്ച്1 ബി വിസ നല്‍കി നിയമിക്കുകയായിരുന്നു ഇരുവരും ചെയ്തു വന്നത്. നന്ദ സഹോദരന്മാരെ കൂടാതെ ശിവ സുഗവാനം(37), വിവേക് ശര്‍മ (48), രോഹിത് മെഹ്‌റ (39) എന്നിവരെ നേരത്തെ തന്നെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. സുഗവാനം ആയിരുന്നു റിക്രൂട്ട്‌മെന്റിന് ചുക്കാന്‍ പിടിച്ചത്. ദിബോണിന്റെ ഓഫീസ് മാനേജര്‍ എന്ന നിലയില്‍ ശര്‍മയും കമ്പനി ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ മറ്റിടങ്ങളില്‍ നിയമിക്കുന്നതിന് മെഹ്‌റയും പ്രവര്‍ത്തിച്ചു.

റിക്രൂട്ട്‌മെന്റ് നടത്തിയ സമയത്ത് ദിബോണ്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനം ഉണ്ടായിരുന്നില്ല. പകരം ജീവനക്കാരോട് അമേരിക്കയിലെ മറ്റു കമ്പനികള്‍ക്ക് വേണ്ടി കണ്‍സള്‍ട്ടന്റായി ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇങ്ങനെ കമ്പനികളില്‍ ജോലി ചെയ്യുന്നതിന് മാത്രം ശബളം നല്‍കുമെന്ന് പറഞ്ഞ നന്ദ സഹോദരന്മാര്‍, ജീവനക്കാരെ നല്‍കുന്നതിന് ദബോണ്‍ കമ്പനിക്ക് പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. വിസ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ ശബളം മുഴുവനും ജീവനക്കാര്‍ക്ക് നല്‍കുന്നതായി ഇവര്‍ വ്യാജരേഖയും സമര്‍പ്പിച്ചു. ഇതിലൂടെ ചെലവ് കുറഞ്ഞ രീതിയില്‍ വിദഗ്ദ്ധരായ തൊഴിലാളികളെ ആവശ്യാടിസ്ഥാനത്തില്‍ നിയമിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഈ പദ്ധതിയിലൂടെ ഇരുവരും ചേര്‍ന്ന് മോശമല്ലാത്ത ലാഭം ഉണ്ടാക്കി. ബെഞ്ചിംഗ് എന്നറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ ഇവര്‍ നിരവധി പേരെ അമേരിക്കയിലെത്തിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന, അനധികൃതമായി പുറംനാട്ടുകാരെ എത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button