NewsInternational

ഖത്തറിലെ വ്യവസായികളുടെ മനംകവര്‍ന്ന്‍ പ്രധാനമന്ത്രി

ദോഹ: തലസ്ഥാനമായ ദോഹയില്‍ ഖത്തറിലെ പ്രമുഖ വ്യാവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ വന്‍അവസരങ്ങളുടെ ഒരു രാജ്യമാണെന്നും, അതിന്‍റെ പ്രയോജനങ്ങള്‍ അനുഭവിക്കാനായി ഇന്ത്യയിലെ നിക്ഷേപാവസരങ്ങള്‍ ഉപയോഗപ്പെടുത്താനും അവരെ ക്ഷണിച്ചു. ഖത്തര്‍ എമിര്‍ ഷെയ്ഖ് തമിം അല്‍ തനി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യബന്ധം മെച്ചപ്പെടുത്തുവാനായി നടത്തുന്ന ശ്രമങ്ങളെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കൂടിക്കാഴ്ച്ചയില്‍ ഖത്തറി വ്യവസായ സമൂഹവുമായി നിക്ഷേപ-വാണിജ്യ വിഷയങ്ങളെപ്പറ്റിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ സഹകരിക്കാന്‍ വ്യവസായികളെ അദ്ദേഹം ക്ഷണിച്ചു. ഇന്ത്യയുടെ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിനെപ്പറ്റി പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.

ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള സ്മാര്‍ട്ട് സിറ്റി, മെട്രോ, നഗരമാലിന്യ സംസ്കരണ പദ്ധതികള്‍ ആണ് തങ്ങള്‍ വികസിപ്പിക്കുന്നതെന്ന കാര്യവും പ്രധാനമന്ത്രി വ്യവസായികളുടെ ശ്രദ്ധയില്‍പ്പെടുത്തി.

റെയില്‍വേ, സോളാര്‍, ആഗ്രോ പ്രോസസ്സിംഗ് തുടങ്ങിയവ ഖത്തറിന് ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ പറ്റിയ മേഖലകളാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയും ഖത്തറുമായി നൈപുണ്യ വികസനം, തൊഴില്‍ശക്തി കൈമാറ്റം, ഇന്ത്യന്‍ യുവത്വത്തിന് ഖത്തറിലെ തൊഴില്‍മേഖലയില്‍ അവസരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉടമ്പടികളില്‍ ഒപ്പുവയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button