India

ആശയ വിനിമയത്തിന് പുതിയ മാര്‍ഗ്ഗവുമായി ഭീകരര്‍

ശ്രീനഗര്‍ : ഇന്ത്യന്‍ അതിര്‍ത്തി മേഖലകളില്‍ ആശയ വിനിമയത്തിന് പുതിയ മാര്‍ഗ്ഗവുമായി ഭീകരര്‍. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ ചോദ്യം ചെയ്യപ്പോഴാണ് സൈന്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഭീകരരുടെ പുതിയ തന്ത്രം പുറത്ത് വന്നത്. കൊഗ്‌നിറ്റീവ് ഡിജിറ്റല്‍ റേഡിയോ (സി.ഡി.ആര്‍)സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആശയ വിനിമയ മാര്‍ഗം.

‘കാല്‍ക്കുലേറ്റര്‍’ എന്ന് വിളിയ്ക്കുന്ന ഈ ആപ്പ് രൂപകല്‍പ്പന ചെയ്തത് ഭീകര സംഘടന തന്നെയാണ്. ഭീകരരില്‍ നിന്നു കണ്ടെടുത്ത സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് യാതൊരു തരത്തിലുമുള്ള സന്ദേശങ്ങളും കണ്ടെടുക്കാനായില്ല. തുടര്‍ന്ന് നടത്തിയ വിശദമായി ചോദ്യം ചെയ്യലിലാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഈ പേര് ഉപയോഗിച്ചിരിക്കുന്നത്.

കാല്‍കുലേറ്ററുകളുടെ സന്ദേശങ്ങള്‍ സൈന്യത്തിന്റെ സിഗ്‌നല്‍ യൂണിറ്റിന്റെ പരിധിയില്‍ വരാത്ത തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വയര്‍ലെസ് ഫോണുകളും മൊബൈല്‍ ഫോണുകളുമാണ് സൈന്യം സാധാരണ ഗതിയില്‍ നിരീക്ഷിക്കുക. പാക് അധിനിവേശ കാശ്മീരില്‍ തീവ്രവാദികള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ഇപ്പോള്‍ സി.ഡി.ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. ഇവയെ പിന്തുടരാന്‍ പുറത്ത് നിന്നുള്ള സംവിധാനത്തിന് സാധിക്കുകയില്ല.

സി.ഡി.ആര്‍ പ്രവര്‍ത്തിക്കുന്നത് സ്വയം ഉണ്ടാക്കുന്ന വയര്‍ലെസ് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ്. സെല്ലുലര്‍ സര്‍വ്വീസിന്റെയോ വൈഫൈയുടെ പരിധിയിലോ വരാത്ത ഇത്തരം സിഗ്‌നലുകള്‍ നാലുമൈല്‍ വരെ ആശയവിനിമയം സാധ്യമാക്കും. കത്രീന ചുഴലിക്കാറ്റുണ്ടായപ്പോള്‍ അമേരിക്കയിലെ ഒരു കമ്പനിയാണ് ആദ്യമായി ഇത്തരത്തിലുളള സംവിധാനം ഉപയോഗിച്ച് ആശയവിനിമയം പരീക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button