India

കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യയും സൈന്യത്തിലേക്ക്

ന്യൂഡല്‍ഹി● കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ സൈനുഅതില്‍ ചേരുന്നു. കുപ്‌വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാരാ കമാന്‍ഡോ കേണല്‍ സന്തോഷ് മഹാദികിന്റെ ഭാര്യ സ്വാതി മഹാദിക് ആണ് താന്‍ സൈന്യത്തില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിലാണ് സന്തോഷ്‌ കൊല്ലപ്പെട്ടത്. സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ വച്ചായിരുന്നു 38 കാരിയായ സ്വാതിയുടെ പ്രഖ്യാപനം.

Santhosh wife

സ്വാതിയുടെ പ്രതിജ്ഞയെക്കുറിച്ച് അറിഞ്ഞ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖിന്റെയും കരസേന മേധാവി ദല്‍ബീര്‍ സിംഗിന്റെയും പ്രത്യേക ശുപാര്‍ശ പ്രകാരം പ്രായത്തില്‍ ഇളവ് നല്‍കി സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അവര്‍ക്ക് അനുമതി നല്‍കി. എസ്.എസ്.ബി പരീക്ഷയും മെഡിക്കല്‍ ടെസ്റ്റും വിജയകരമായി പൂര്‍ത്തിയാക്കിയ സ്വാതി അടുത്ത വര്‍ഷം കമ്മീഷന്‍ഡ് ഓഫീസറായി സൈന്യത്തില്‍ ചേരും. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാകും സ്വാതിയുടെ നിയമനം.

Santhosh wife2

41 രാഷ്ട്രീയ റൈഫിള്‍സ് തലവനായിരുന്ന സ്വാതിയുടെ ഭര്‍ത്താവ് കേണല്‍ സന്തോഷ്‌ മഹാദിക് സൈനിക മെഡല്‍ ജേതാവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button