NewsInternationalGulf

പുണ്യമാസമായ റമദാനില്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തീര്‍ച്ചയായും ഇതൊക്കെ അറിഞ്ഞിരിക്കുക

കുവൈറ്റ് സിറ്റി: പുണ്യമാസമായ റമദാനില്‍ രാജ്യത്ത് ഭിക്ഷാടനം നടത്തുകയും പൊതു ഇടങ്ങളിലിരുന്ന് പരസ്യമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ കുവൈറ്റ് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

പള്ളികള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തുമെന്നും, ഭിക്ഷാടനത്തിനെതിരെ ബോധവത്കരണ സെമിനാറുകളും പ്രചരണവും സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഭിക്ഷാടനത്തിന് പിടിയിലാക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്താനും തീരുമാനിച്ചിട്ടുണ്ട്.
റമദാന്‍ മാസത്തില്‍ വിശ്വാസികളുടെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കുറ്റകരമായിരിക്കും. ഒരു മാസം തടവോ നൂറ് ദിനാര്‍ പിഴയോ രണ്ട് ചേര്‍ന്നോ ഇത്തരം കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ ശിക്ഷയായി ലഭിക്കാമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇതോടൊപ്പം വെള്ളിയാഴ്ച ജുമാ നിസ്‌കാരസമയങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടണമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് 1000 ദിനാര്‍ പിഴ വിധിക്കണമെന്നുമുള്ള നിര്‍ദേശവും ഫത്വനിയമനിര്‍മ്മാണ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button