Technology

മെസേജിംഗ് എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി വാട്ട്‌സ്ആപ്പ്

മെസേജിംഗ് എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി വാട്ട്‌സ്ആപ്പ്. മെസേജ് ക്വോട്ട് ഫീച്ചര്‍ എന്ന പുതിയ സംവിധാനമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്ട്‌സാപ്പില്‍ ലഭിക്കുന്ന ചാറ്റിനു മറുപടി അയയ്ക്കല്‍ കൂടുതല്‍ എളുപ്പമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പുതിയ അപ്‌ഡേഷനിലൂടെ എല്ലാവര്‍ക്കും ഈ സേവനം ലഭിക്കും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്‌റ്റോറുകളില്‍ പുതിയ അപ്‌ഡേഷന്‍ ലഭ്യമാണ്.

ഈ സംവിധാനം ഉപയോഗിച്ച് റിപ്ലേ ചെയ്യുമ്പോള്‍ മെസേജുകള്‍ ക്വോട്ട് ചെയ്ത് അയയ്ക്കാം. മറുപടി അയക്കേണ്ട സന്ദേശത്തില്‍ അമര്‍ത്തിപ്പിടിച്ചാല്‍ പുതിയ പതിപ്പില്‍ പോപ് അപ് ആയി റിപ്ലേ ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. റിപ്ലേ ഓപ്ഷനു പുറമെ സ്റ്റാര്‍, ഡിലീറ്റ്, ഫോര്‍വേഡ്, കോപി എന്നീ ഓപ്ഷനുകളും പോപ് അപില്‍ ലഭ്യമാണ്. റിപ്ലേ ബട്ടണില്‍ ടാപ് ചെയ്യുമ്പോള്‍ ആദ്യ സന്ദേശം ക്വോട്ട് ആയി മാറും.

അതേസമയം സന്ദേശം അയച്ചയാള്‍ക്ക് ഇത്തരത്തില്‍ ലഭിക്കുന്ന ക്വോട്ടഡ് റിപ്ലേകള്‍ പ്രത്യേക നിറത്തിലുള്ള ബോക്‌സിലായാണു കാണുക. സ്വകാര്യ ചാറ്റിങ്ങിലും ഗ്രൂപ്പ് ചാറ്റിങ്ങിലും ഒരുപോലെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. ജിഫ് ഇമേജ് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണു മറ്റൊരു അപ്‌ഡേറ്റ്. എന്നാല്‍ ഇത് തല്‍ക്കാലം ഐഒഎസ് ഉപയോക്താക്കള്‍ക്കു മാത്രമാണു ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ഏതാണ്ട് പത്തോളം പുതിയ ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button