Kerala

ജിഷയുടെ കൊലപാതകം : രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കോഴഞ്ചേരിയില്‍ പിടിയില്‍

പത്തനംതിട്ട : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കോഴഞ്ചേരിയില്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി റെജി (40)യെയാണ് സംശയത്തിന്റെ പേരില്‍ സി.ഐ വിദ്യാധരന്‍ പുല്ലാട്ടു നിന്നു കസ്റ്റഡിയിലെടുത്തത്. രേഖാചിത്രവുമായി ഇയാള്‍ക്കു ചില സാമ്യങ്ങളുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇയാളുടെ കണ്ണും മീശയും രേഖാ ചിത്രത്തിലെപ്പോലെയാണെന്നു പൊലീസ് അറിയിച്ചു. റെജിയുടെ രക്തം പരിശോധിക്കുകയാണ്. ജോലിക്കായി ഇവിടെയെത്തിയ റെജി സ്ഥിരം മദ്യപാനിയാണെന്നു പൊലീസ് പറയുന്നു. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു കോയിപ്രം പൊലീസ് നേരത്തേ റെജിയുടെ പേരില്‍ കേസെടുത്തിരുന്നു. വിവരങ്ങള്‍ പെരുമ്പാവൂര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button