KeralaNews

വീണ്ടും ഋഷിരാജ് സിങിന്റെ മിന്നൽ പരിശോധന : മദ്യം വിളമ്പിയ ഹോട്ടല്‍ അടപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകളിൽ അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ മിന്നല്‍ പരിശോധന. കോഴഞ്ചേരി സിയോണ്‍, പത്തനംതിട്ട മാരാമണ്‍ എന്നീ ഹോട്ടലുകളിലാണ് ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

സിയോണില്‍ അനധികൃതമായി മദ്യം വില്‍കകുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. പത്തനംതിട്ടയിലെ മാരാമണ്‍ ഹോട്ടലില്‍ അനധികൃതമായി ബിയര്‍ വിളമ്പുന്നതായും കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതർക്കെതിരെ നടപടിക്ക് ഋഷിരാജ് സിങ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button