NewsIndia

വിമാനത്താവളത്തില്‍ നിന്നു നേവി ഉദ്യോഗസ്ഥന്റെ മകളെ കാണാതായി

ഹൈദരാബാദ്: ഹൈദരാബാദിലെ ഷാംഷാബാദ് വിമാനത്താവളത്തില്‍നിന്നു നാവിക സേന ഉദ്യോഗസ്ഥന്റെ 17കാരിയായ മകളെ കാണാതായി. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. അരവിന്ദ് ശര്‍മ്മയുടെ മകള്‍ കൈരവി ശര്‍മ്മയെയാണു കാണാതായത്.

പുനെയില്‍ പ്ളസ്ടു വിദ്യാര്‍ഥിയാണു കൈരവി. ഒന്നാം വര്‍ഷ പരീക്ഷയ്ക്കു ശേഷം കഴിഞ്ഞ 14 ന് ഹൈദരാബാദ് വഴി വിശാഖപട്ടണത്തിലേക്ക് വരികയായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍നിന്നു പെണ്‍കുട്ടിയെ കാണാതായി. കൈരവിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായ അവസ്ഥയിലാണ്. സംഭവത്തില്‍ അരവിന്ദ് ശര്‍മ്മ പോലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button