International

പന്ത്രണ്ട് പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ഫിലാഡല്‍ഫിയ : പന്ത്രണ്ട് പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. പെന്‍സില്‍വാനിയ സ്വദേശി ലീ കപ്ലനാണ് അറസ്റ്റിലായത്. കപ്ലന്റെ വീടിന് പുറത്ത് പെണ്‍കുട്ടികളെ കണ്ട് സംശയം തോന്നിയ അയല്‍ക്കാരിയുടെ പരാതിയെ തുടര്‍ന്ന് ലോവര്‍ സതാപ്ടണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

പതിനെട്ട് വയസുകാരിയുള്‍പ്പെടെ പന്ത്രണ്ട് പെണ്‍കുട്ടികളെയാണ് കപ്ലന്‍ തന്റെ വീട്ടില്‍ തടവിലാക്കി പീഡിപ്പിച്ചത്. ആറ് മാസം മുതല്‍ പതിനെട്ട് വര്‍ഷം വരെ കപ്ലന്റെ തടവില്‍ കഴിഞ്ഞ പെണ്‍കുട്ടികളുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടു കുട്ടികളെയും ഇവര്‍ക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്. മുന്‍പ് കപ്ലന് മകളെ സമ്മാനമായി കൊടുത്ത മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനാല് വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ മകളെ കപ്ലന് സമ്മാനിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close