International

സെല്‍ഫി എടുക്കുന്നവര്‍ ജാഗ്രത ; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

സെല്‍ഫിയെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. നിരന്തരം സെല്‍ഫിയെടുക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറപ്പെടുന്ന ഇലക്ട്രോ മാഗ്‌നെറ്റിക് രശ്മികള്‍ മുഖത്തെ ഡിഎന്‍എ തകരാറിലാക്കുമെന്നും മുഖത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുമെന്നും ബ്രിട്ടനിലെ ലിനിയ സ്‌കിന്‍ ക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ സൈമണ്‍ സൊയേകി പറയുന്നു.

നിരന്തരം സെല്‍ഫിയെടുക്കുന്നവര്‍ക്ക് ഭാവിയില്‍ സ്വന്തം മുഖത്തിന്റെ ചുളിഞ്ഞ രൂപം മാത്രമേ കാണാനാവൂ എന്നും സെല്‍ഫോണില്‍ നിന്നും പുറത്തേക്കു വരുന്ന റേഡിയേഷനും ഫോണിന്റെ പ്രകാശവും മുഖചര്‍മ്മത്തിന് ഏറെ ദോഷകരമായി ബാധിക്കുമെന്നുമാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. നിരന്തരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം സൂക്ഷിച്ചു നോക്കിയാല്‍ തന്നെ അയാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മുഖത്തിന്റെ ഏതും ഭാഗം ചേര്‍ത്തു വച്ചാണെന്നു മനസ്സിലാക്കാനും സാധിക്കുമെന്നും പഠന ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button