Kerala

വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരിക്ക്

കോട്ടയം : വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരിക്ക്. ന്യൂസ് 18 ചാനലിന്റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപ്പാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തില്‍ പരുക്കേറ്റത്. നട്ടെല്ലിനു പരുക്കേറ്റ സനലിനെ വിദഗ്ധ ചികിത്സയ്ക്കായി വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെയാണ് അപകടമുണ്ടായത്. വണ്ടന്‍പതാലിലെ വീട്ടില്‍ നിന്നും കൊച്ചിയിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഉടനെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button