NewsIndia

അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്രതീരുമാനം

ന്യൂഡല്‍ഹി: അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചു. ‘അങ്കണവാടി കാര്യകര്‍ത്രി ഭീമ യോജന’ എന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം 280 രൂപയാണ്. ഇതില്‍ 100 രൂപ വനിതാ ശിശുക്ഷേമ മന്ത്രാലയവും 100 രൂപ ധനമന്ത്രാലയവും വഹിക്കും. 80 രൂപ അങ്കണവാടി വര്‍ക്കേഴ്‌സ് അടയ്‌ക്കേണ്ടതാണെങ്കിലും അവരെ അതില്‍നിന്ന് ഒഴിവാക്കും. ഫലത്തില്‍ തുകയൊന്നും അടയ്ക്കാതെ അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂണിഫോം എന്ന നിലയ്ക്ക് വര്‍ഷത്തില്‍ രണ്ടുസാരികള്‍ നല്‍കും.
ഒമ്പതാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികളുണ്ടെങ്കില്‍ സ്‌കോളര്‍ഷിപ്പായി മൂന്നുമാസം കൂടുമ്പോള്‍ 300 രൂപ നല്‍കും. സൂപ്പര്‍വൈസര്‍ തസ്തികയുടെ 50 ശതമാനം അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സംവരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് സൂപ്പര്‍വൈസര്‍ പദവിയില്‍ നിയമനത്തിനായി അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button