NewsIndia

രാഹുല്‍ ഗാന്ധി എവിടേക്കാണ് വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ സമ്മാനം

ഭോപ്പാല്‍: എവിടേക്കാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ബി.ജെ.പിയുടെ മധ്യപ്രദേശ് വക്താവ് ബിജേന്ദ്ര സിങ് സിസോദിയ. രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് പറഞ്ഞിരിക്കുന്നത്.

രാഹുല്‍ ഗാന്ധി എവിടെയാണെന്ന് സൂചന നല്‍കുന്നവര്‍ക്ക് തന്റെ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നാണ് ബിജേന്ദ്ര സിങ് സിസോദിയ പറഞ്ഞത്. രാഹുല്‍ ഗാന്ധി എവിടെയാണ് പോയതെന്ന് രാജ്യത്തിന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം നീളുന്ന വിദേശയാത്രയ്ക്കു പുറപ്പെടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ രാഹുല്‍ അറിയിച്ചത്. പക്ഷേ, ഏതു രാജ്യമാണു സന്ദര്‍ശിക്കുന്നതെന്നു വ്യക്തമാക്കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button