Kerala

ഷിബു ബേബിജോണ്‍ ചതിയനും വഞ്ചകനും – ഗണേഷ് കുമാര്‍

തിരുവനന്തപുരം : മുന്‍ മന്ത്രി ഷിബു ബേബിജോണിനെതിരെ ഗുരുതര ആരോപണവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. സോളാര്‍ കമ്മീഷന് മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വഞ്ചകനാണ് ഷിബു ബേബിജോണ്‍. ചവറയില്‍ ഷിബുവിന്റെ പരാജയം തന്നെ വഞ്ചിച്ചതിനുള്ള ദൈവ ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

2012 മുതല്‍ ലക്ഷ്മി നായര്‍ എന്ന സരിതയെ അറിയാമെന്ന് ഗണേഷ് കുമാര്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കി. ബിജു രാധാകൃഷ്ണനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചിട്ടുമില്ല. എറണാകുളം ഗസ്റ്റ് ഹൗസിലാണ് സരിതയെ ആദ്യമായി കാണുന്നത്. ടീം സോളാറിന്റെ കട ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാനാണ് സരിത തന്നെ കാണാനെത്തിയത്. ടീം സോളാര്‍ കമ്പനി തന്റെ വീട്ടില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിരുന്നു. സരിതയുടെ വിവാദ കത്ത് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല. സോളാര്‍ കേസില്‍ തന്നെ അന്വേഷണ സംഘം വിളിച്ചുവരുത്തുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഗണേഷ് കുമാര്‍ മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button