KeralaNews

തന്നെ കാണ്‍മാനില്ലെന്ന പരാതി തമാശ; പോലീസുകാർക്കെതിരെ നടപടിയുമായി മുകേഷ്

തന്നെ കാണ്‍മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി പൊലീസ് സ്വീകരിച്ചതിനെതിരെ കൊല്ലം എംഎല്‍എ മുകേഷ് രംഗത്ത്. എസ്ഐ പരാതി സ്വീകരിച്ചത് ശരിയായില്ലെന്ന് മുകേഷ് പ്രതികരിച്ചു. പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്‌ഐക്കെതിരെ സിപിഎം കമ്മീഷണര്‍ക്ക് മുകേഷ് പരാതി നല്‍കി.

കൊല്ലം പട്ടത്താനം സ്വദേശിയും നിയസഭാംഗവുമായ മുകേഷിനെ ഒരു മാസമായി കാണ്‍മാനില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍പരാതി നല്‍കിയത്. തങ്ങള്‍ക്ക് ഒരു തവണയെങ്കിലും നേരില്‍ കാണാന്‍ മുകേഷിനെ പൊലീസ് കണ്ടെത്തിത്തരണമെന്ന് പരാതിയില്‍ പറയുന്നു. പരാതി തമാശയായി മാത്രമേ കണ്ടിട്ടുള്ളൂ എന്നും എന്നാല്‍ പരാതി സ്വീകരിച്ച പൊലീസ് നടപടി ശരിയായില്ലെന്നും മുകേഷ് പറഞ്ഞു.

പരാതി സ്വീകരിച്ച എസ്‌ ഐ ഗീരിഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button