India

ഒന്‍പത് തീവ്രവാദികള്‍ ബീഹാറില്‍ പിടിയില്‍

പാറ്റ്‌ന : ഒന്‍പത് തീവ്രവാദികള്‍ ബീഹാറില്‍ പിടിയില്‍. നിരോധിത സംഘടനയായ തൃതീയ പ്രസ്തുതി കമ്മിറ്റിയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. റോഹ്താസ് ജില്ലയിലെ പനീര്‍ഗട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

എസ്പി എം.എസ്. ധില്ലന്റെ നേതൃത്വത്തിലുള്ള സംഘമാണു തീവ്രവാദികളെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. മൂന്നു റൈഫിളുകള്‍, മൂന്നു പിസ്റ്റളുകള്‍, 43 തിരകള്‍, 40 ഡിറ്റണേറ്ററുകള്‍ എന്നിവയാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button