Gulf

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ദമാം : സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ തോട്ടം മുക്ക് മരുതി വിള പുത്തന്‍ വീട്ടില്‍ നാസറുദ്ദീന്‍ (51) ആണ് മരിച്ചത്. സൗദിയിലെ അല്‍ ഹസയിലാണ് അപകടം നടന്നത്. അല്‍ ഹസയില്‍ നിന്ന് പുല്ല് എടുക്കുന്നതിനായി പോകുമ്പോള്‍ നാസര്‍ ഓടിച്ചിരുന്ന ഡയ്‌ന വാഹനം നിര്‍ത്തിയിട്ടിരുന്ന ട്രെയിലറിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡയ്‌ന പൂര്‍ണമായും തകര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button